Kerala

Kerala
കോൺഗ്രസ് മാർച്ചിൽ തലസ്ഥാനം യുദ്ധക്കളം; പൊലീസിന് നേരെ കല്ലേറ്, നേതാക്കൾ പ്രസംഗിക്കുന്ന വേദിക്കരികിൽ ഗ്രനേഡും ടിയർഗ്യാസും
|23 Dec 2023 12:16 PM IST
പ്രവർത്തകർക്ക് നേരെ പൊലീസ് ഗ്രനേഡും ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. പൊലീസിന് നേരെ കല്ലേറുണ്ടായി.
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഡി.ജി.പി ഓഫീസ് മാര്‍ച്ച് അക്രമാസക്തം. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ ഉണ്ടായ സംഘര്‍ഷത്തിന് പിന്നാലെ പോലീസ് ടിയര്‍ ഗ്യാസും ജലപീരങ്കിയും ഉപയോഗിച്ചു.
പിന്നാലെ മുതിർന്ന നേതാക്കളിൽ പലർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനടക്കമുള്ള നേതാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസും സിപിഎമ്മും ആക്രമണം അഴിച്ചുവിടുന്നുവെന്നാരോപിച്ചായിരുന്നു മാര്‍ച്ച്.
പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ സതീശന്‍ പ്രസംഗം പാതിവഴിയില്‍ അവസാനിപ്പിച്ചു.
watch video