< Back
Kerala
കെ.റെയിൽ സമരത്തിനിടെ ബൂട്ടിട്ട് ചവിട്ടിയ സംഭവം; പൊലീസുകാരനെതിരെ റിപ്പോർട്ട്
Kerala

കെ.റെയിൽ സമരത്തിനിടെ ബൂട്ടിട്ട് ചവിട്ടിയ സംഭവം; പൊലീസുകാരനെതിരെ റിപ്പോർട്ട്

Web Desk
|
22 April 2022 8:25 PM IST

സി.പി.ഒ ഷബീറിനെതിരെ ഉടന്‍ നടപടിയുണ്ടാവുമെന്ന് പൊലീസ് അറിയിച്ചു.

തിരുവന്തപുരം കഴക്കൂട്ടത്ത് കെ.റെയിൽ സമരത്തിനിടെ പൊലീസ് ബൂട്ടിട്ട് ചവിട്ടിയ സംഭവത്തിൽ പൊലീസുകാരനെതിരെ റിപ്പോർട്ട്. സമരക്കാരെ ചവിട്ടേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവം പൊലീസിനെതിരെ വലിയ വിമര്‍ശനങ്ങളുണ്ടാകാന്‍ കാരണമായി. പൊലീസുകാരനെതിരെ ഉടന്‍ നടപടിയുണ്ടാവുമെന്ന് പൊലീസ് അറിയിച്ചു.

ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥന്‍ സി.പി.ഒ ഷബീറിനെതിരെ കഴിഞ്ഞ ദിവസമാണ് അന്വേഷണം പ്രഖ്യാപിച്ചത്. റൂറൽ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിക്കായിരുന്നു അന്വേഷണ ചുമതല. കഴക്കൂട്ടം കരിച്ചാറയിൽ കെ-റെയിൽ കല്ലിടലിനെതിരെ പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഉന്തും തള്ളുമാണ് സംഘർഷത്തില്‍ കലാശിച്ചത്. പ്രതിഷേധക്കാരെ പൊലീസ് ബൂട്ടിട്ട് ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.

Related Tags :
Similar Posts