Kerala

KS Radhakrishnan
Kerala
ബി.ജെ.പി ഇന്നുവരെ മതത്തിന്റെ പേരിൽ ഒരാളെയും മാറ്റിനിർത്തിയിട്ടില്ല: കെ.എസ് രാധാകൃഷ്ണൻ
|9 April 2023 4:42 PM IST
ബി.ജെ.പി അധികാരത്തിലെത്തിയതുകൊണ്ട് ക്രൈസ്തവ സഭകൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. ചില തൽപരകക്ഷികൾ അനാവശ്യ വിവാദമുണ്ടാക്കുകയാണെന്നും രാധാകൃഷ്ണൻ പറഞ്ഞു.
തിരുവനന്തപുരം: ബി.ജെ.പി ഇന്നുവരെ മതത്തിന്റെ പേരിൽ ഒരാളെയും മാറ്റിനിർത്തിയിട്ടില്ലെന്ന് ഡോ. കെ.എസ് രാധാകൃഷണൻ. ഭാരതത്തിലെ 130 കോടി ജനങ്ങളുടെയും ക്ഷേമമാണ് ബി.ജെ.പിയുടെ ലക്ഷ്യം. അധികാരത്തിലെത്തിയപ്പോൾ തന്നെ ക്രൈസ്തവ സഭാ പിതാക്കൻമാർ മോദിയെ സന്ദർശിച്ചിരുന്നു. അന്ന് പറഞ്ഞത് തന്നെയാണ് അവർ ഇപ്പോഴും പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്ക് രണ്ട് മുഖമുണ്ടെന്ന് പറഞ്ഞ ശശി തരൂരിന് എത്ര മുഖങ്ങളുണ്ടെന്ന് താൻ പറയുന്നില്ലെന്ന് രാധാകൃഷ്ണൻ പറഞ്ഞു. ബി.ജെ.പി അധികാരത്തിലെത്തിയതുകൊണ്ട് ക്രൈസ്തവ സഭകൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. ചില തൽപരകക്ഷികൾ അനാവശ്യ വിവാദമുണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.