< Back
Kerala
Kseb alert against fake whatsapp messages over bill payment
Kerala

പ്രത്യേക മൊബൈൽ ആപ്പിലൂടെ വൈദ്യുതി ബില്ലടച്ചാൽ ഇളവെന്ന് വ്യാജ പ്രചാരണം; മുന്നറിയിപ്പുമായി കെഎസ്ഇബി

Web Desk
|
20 May 2024 6:24 PM IST

ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഒരു കാരണവശാലും പ്രതികരിക്കരുത്.

തിരുവനന്തപുരം: ഒരു പ്രത്യേക മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് അതുവഴി വൈദ്യുതി ബിൽ അടച്ചാൽ വലിയ ഇളവുകൾ ലഭിക്കും എന്ന തരത്തിൽ ഒരു വ്യാജ പ്രചാരണം വാട്ട്സ്ആപ്പിലൂടെ നടന്നുവരുന്നതായി കെഎസ്ഇബി. ഉപഭോക്താക്കളെ വഞ്ചിതരാക്കി പണം തട്ടൽ ലക്ഷമിട്ടുള്ള ഇത്തരം വ്യാജപ്രചാരണങ്ങളിൽ കുടുങ്ങരുതെന്നും കെഎസ്ഇബി നിർദേശിച്ചു.

ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഒരു കാരണവശാലും പ്രതികരിക്കരുത്. സംശയങ്ങൾ ദൂരീകരിക്കാൻ കെഎസ്‌ഇബിയുടെ 24/7 ടോൾ ഫ്രീ നമ്പരായ 1912ൽ വിളിക്കണമെന്നും കെഎസ്ഇബി അറിയിച്ചു.

കെഎസ്‌ഇബി ലിമിറ്റഡിന്റെ ഔദ്യോഗിക ഉപഭോക്തൃ സേവന മൊബൈൽ ആപ്ലിക്കേഷനായ KSEB വഴി വൈദ്യുതി ബില്ലടയ്ക്കൽ ഉൾപ്പെടെയുള്ള നിരവധി സേവനങ്ങൾ ലഭ്യമാണെന്നും ബോർഡ് ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.


Similar Posts