< Back
Kerala
KSEB Smart Meter ,KSEB news,latest malayalam news,കെ.എസ്.ഇ.ബി,സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി,കേന്ദ്ര സഹായം,
Kerala

മുണ്ടക്കൈ മേഖലയിൽ രണ്ടുമാസം വൈദ്യുതി ചാർജ് ഈടാക്കില്ലെന്ന് കെ.എസ്.ഇ.ബി

Web Desk
|
6 Aug 2024 2:28 PM IST

നിലവിലുള്ള വൈദ്യുതി ചാര്‍ജ് കുടിശ്ശിക ഈടാക്കരുതെന്നും നിർദ്ദേശം നല്കിയിട്ടുണ്ട്.

തിരുവനന്തപുരം: വയനാട്ടിലെ ദുരന്തമേഖലയിൽ നിന്ന് വൈദ്യുതി ചാർജ് ഈടാക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. രണ്ടു മാസത്തേക്ക് വൈദ്യുത നിരക്ക് ഈടാക്കേണ്ടെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.

മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ ഉൾപ്പെടുന്ന കെ.എസ്.ഇ.ബിയുടെ ചൂരൽമല എക്സ്ചേഞ്ച്, ചൂരൽമല ടവർ, മുണ്ടക്കൈ, കെ.കെ നായർ, അംബേദ്കർ കോളനി, അട്ടമല, അട്ടമല പമ്പ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഉൾപ്പെടുന്ന ഉപഭോക്താക്കൾക്ക് അടുത്ത രണ്ടു മാസം സൗജന്യമായി വൈദ്യുതി വിതരണം ​ചെയ്യും. ഈ ഉപഭോക്താക്കള്‍ക്ക് നിലവില്‍ വൈദ്യുതി ചാര്‍ജ് കുടിശ്ശിക ഉണ്ടെങ്കില്‍ അത് ഈടാക്കാൻ നടപടി സ്വീകരിക്കരുതെന്നും നിർദ്ദേശം നല്കിയിട്ടുണ്ട്.

ദുരന്ത മേഖലയിലെ 1139 ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതില്‍ 385 ഓളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു പോയെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്കുകൾ പറയുന്നത്.

Related Tags :
Similar Posts