< Back
Kerala

Kerala
കോമളപുരത്ത് കെ.എസ്.ആർ.ടി.സി ബസ് കയറി വിദ്യാർത്ഥിനി മരിച്ചു
|14 Jan 2023 3:40 PM IST
പൊലീസും നാട്ടുകാരും ചേർന്ന് സഫ്നയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സംഭവസ്ഥലത്ത് വെച്ച് തന്നെ സഫ്‌ന മരിച്ചിരുന്നു
ആലപ്പുഴ: കെ.എസ്.ആർ.ടി.സി ബസ് കയറി വിദ്യാർത്ഥിനി മരിച്ചു. മണ്ണഞ്ചേരി സ്വദേശിനി സഫ്‌ന സിയാദാണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ബസ് ഇടിക്കുകയായിരുന്നു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
മറ്റൊരു വാഹനം മറികടക്കുന്നതിനിടെയാണ് കെ.എസ്ആർടിസി വാഹനം സഫ്‌നയെ ഇടിച്ചത്. പത്താം ക്ലാസ് വിദ്യാർത്ഥിയായ സഫ്‌ന ട്യൂഷന് വേണ്ടിയാണ് കോമളപുരത്ത് എത്തിയത്. പൊലീസും നാട്ടുകാരും ചേർന്ന് സഫ്നയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സംഭവസ്ഥലത്ത് വെച്ച് തന്നെ സഫ്‌ന മരിച്ചിരുന്നു.