< Back
Kerala

Kerala
കെഎസ്ആർടിസി പ്രതിസന്ധി; കൂടുതൽ ജീവനക്കാർക്ക് പകുതി ശമ്പളത്തോടെ അവധി
|22 Jun 2022 4:52 PM IST
ദീർഘകാല അവധിയെടുക്കുന്ന ജീവനക്കാർക്ക് പകുതി ശമ്പളം നൽകുന്നതാണ് പദ്ധതി. വാർഷിക ഇൻക്രിമെൻറ്, പെൻഷൻ എന്നിവയെ ഫർലോ ലീവ് ബാധിക്കില്ല.
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കൂടുതൽ ജീവനക്കാർക്ക് പകുതി ശമ്പളത്തോടെ അവധി നൽകാൻ സർക്കാർ തീരുമാനം. ഉന്നത ഉദ്യോഗസ്ഥർക്കും മിനി സ്റ്റീരിയൽ സ്റ്റാഫുകൾക്കുമാണ് അനുവദിച്ചത്. അനധി അനുവദിക്കുന്ന പ്രായപരിധി കുറച്ച് 40 ആക്കി. നേരത്തെ കണ്ടക്ടർ, മെക്കാനിക്ക് വിഭാഗത്തിന് ഫർലോ ലീവ് അനുവദിച്ചിരുന്നു.
ദീർഘകാല അവധിയെടുക്കുന്ന ജീവനക്കാർക്ക് പകുതി ശമ്പളം നൽകുന്നതാണ് പദ്ധതി. വാർഷിക ഇൻക്രിമെൻറ്, പെൻഷൻ എന്നിവയെ ഫർലോ ലീവ് ബാധിക്കില്ല. അധിക ജീവനക്കാരെ പകുതി ശമ്പളം നൽകി വീട്ടിലിരുത്തുന്നതിലൂടെ സാമ്പത്തിക ബാധ്യത കുറക്കാമെന്നാണ് കെഎസ്ആർടിസി മാനേജ്‌മെൻറിൻറെ പ്രതീക്ഷ. മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി കൂടുതൽ ജീവനക്കാരെ ദീർഘകാല അവധിയെടുപ്പിക്കാനുള്ള നീക്കത്തിലാണ് കെഎസ്ആർടിസി മാനേജ്‌മെൻറ്.