< Back
Kerala
കോഴിക്കോട് കോവൂരിൽ കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തിൽപ്പെട്ടു
Kerala

കോഴിക്കോട് കോവൂരിൽ കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തിൽപ്പെട്ടു

Web Desk
|
15 Sept 2021 8:54 AM IST

മെഡിക്കല്‍ കോളേജില്‍ നിന്നും കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍റിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്

കോഴിക്കോട് കോവൂരിൽ KSRTC ബസ് അപകടത്തിൽപ്പെട്ടു. യാത്രാക്കാരിക്കും കണ്ടക്ടർക്കും പരിക്കേറ്റു. കോഴിക്കോട് മെഡിക്കൽ കോളജ് - മാവൂർ റൂട്ടിൽ ഭാഗിഗമായി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

രാവിലെ 6:30നാണ് അപകടനം നടന്നത്. മെഡിക്കല്‍ കോളേജില്‍ നിന്നും കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍റിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാരിക്ക് തലക്ക് പരിക്കേറ്റു. വനിത കണ്ടക്ടറും ഒരു യാത്രക്കാരിയും മാത്രമായിരുന്നു ബസിലുണ്ടായിരുന്നത്. നിസാര പരിക്കാണ് ഇരുവര്‍ക്കുമുള്ളത്.



Related Tags :
Similar Posts