< Back
Kerala
കൊല്ലം അഞ്ചലിൽ കെഎസ്ആർടിസി ബസിന് തീ പിടിച്ചു
Kerala

കൊല്ലം അഞ്ചലിൽ കെഎസ്ആർടിസി ബസിന് തീ പിടിച്ചു

Web Desk
|
15 July 2025 6:48 PM IST

ബസിന്റെ ഡീസൽ ടാങ്കിന് ചോർച്ച ഉണ്ടായിരുന്നതായി കണ്ടെത്തി

അഞ്ചൽ: കൊല്ലം അഞ്ചലിൽ കെഎസ്ആർടിസി ബസിന് തീ പിടിച്ചു. തിരുവനന്തപുരത്തു നിന്നും മുണ്ടക്കയത്തേക്ക് പോയ ബസിനാണ് തീ പിടിച്ചത്. ബസിൽ പുക ഉയർന്നതോടെ യാത്രക്കാരെ മുഴുവൻ പുറത്തിറക്കി.ബൈക്ക് യാത്രക്കാരൻ സമീപത്തെ പമ്പിൽ നിന്ന് ഉപകരണങ്ങൾ എടുത്ത് തീയണച്ചു

ബസിന്റെ ഡീസൽ ടാങ്കിന് ചോർച്ച ഉണ്ടായിരുന്നതായി കണ്ടെത്തി. അഞ്ചൽ പോലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി. യാത്രക്കാർക്ക് മറ്റൊരു ബസിൽ യാത്രാ സൗകര്യം ഒരുക്കി. സംഭവത്തിൽ കെഎസ്ആർടിസി അന്വേഷണം ആരംഭിച്ചു.

Similar Posts