< Back
Kerala

Kerala
കൊച്ചിയിൽ നിർത്തിയിട്ട ലോറിക്കു പിന്നിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്
|14 Feb 2023 7:56 AM IST
ലോറിയുടെ ടയർ മാറ്റുന്നതിനിടെ ബസ് പിന്നിൽ വന്ന് ഇടിക്കുകയായിരുന്നു
കൊച്ചി: കളമശേരി എച്ച്.എം.ടി ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ മൂന്നുപേർക്ക് പരിക്ക്. നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചാണ് അപകടം. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവർ കോയമ്പത്തൂർ സ്വദേശി രഘുനാഥൻ, ബസ് യാത്രക്കാരായ ചേർത്തല സ്വദേശി പ്രശാന്ത്, ചങ്ങനാശ്ശേരി സ്വദേശി ശ്യാം എന്നിവരെയാണ് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചത്.
പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം. പഞ്ചറായ ലോറിയുടെ ടയർ മാറ്റുന്നതിനിടെ ബസ് പിന്നിൽ വന്ന് ഇടിക്കുകയായിരുന്നു.