< Back
Kerala
കോട്ടയത്ത് കെ എസ് ആർ ടിസി ബസ് അപകടത്തിൽപ്പെട്ടു; 16 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
Kerala

കോട്ടയത്ത് കെ എസ് ആർ ടിസി ബസ് അപകടത്തിൽപ്പെട്ടു; 16 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Web Desk
|
18 Jan 2022 8:04 AM IST

ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം

കോട്ടയത്ത് കെ എസ് ആർ ടിസി ബസ് അപകടത്തിൽപ്പെട്ടു. 16 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതാരമാണ്. പുലർച്ചെ 2.15 മണിക്കാണ് അപകടമുണ്ടായത്.

കോതമംഗലത്ത് നിന്ന് മാട്ടുപെട്ടിക്കുപോയ സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

വഴിയിലെ പോസ്റ്റുകളിലിടിച്ച് ബസ് തല കീഴായി മറിയുകയായിരുന്നു. ഉടന്‍ ഏറ്റുമാനൂര്‍ ഗാന്ധി നഗര്‍ പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി യാത്രക്കാരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു.

Similar Posts