< Back
Kerala

Kerala
മലപ്പുറം തലപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
|12 April 2024 11:51 PM IST
കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു ബസ്
മലപ്പുറം: തലപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റ്. വെള്ളിയാഴ്ച രാത്രിയാണ് അപകടം.
നിയന്ത്രണം വിട്ട ബസ് പത്ത് അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു ബസ്.
പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും തിരൂരങ്ങാടിയിലെയും സമീപത്തെയും മറ്റു ആശുപത്രികളിലും പ്രവേശിപ്പിച്ചു.
സീറ്റിൽ ഇരിക്കുന്നവർക്ക് പുറമെ ധാരാളം പേർ നിന്നും യാത്ര ചെയ്യുന്നുണ്ടായിരുന്നു. നാട്ടുകാരും മറ്റു വാഹനങ്ങളിൽ വന്നവരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.