< Back
Kerala

Kerala
അടിമാലിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്ക്
|13 March 2025 7:45 AM IST
വളവ് തിരിയുന്നതിനിടെ ബസിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു
ഇടുക്കി: അടിമാലിയിൽ കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു. ഇരുമ്പുപാലം ചെറായി പാലത്തിന് സമീപത്ത് വളവ് തിരിയുന്നതിനിടെ ബസിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. മൂന്നാറിൽ നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് അപകടത്തിൽ പെട്ടത്.
ഡ്രൈവർക്കും മുൻവശത്തിരുന്ന ഏതാനും യാത്രക്കാർക്കും പരിക്കേറ്റു. പരിക്കേറ്റവരെ അടിമാലി താലൂക്കാശുപത്രിയിലും ഇരുമ്പുപാലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും അത് വഴിയെത്തിയ യാത്രക്കാരുമാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.