< Back
Kerala
ചട്ടം ലംഘിച്ച് വാഹന പാര്‍ക്കിംഗിന് പണം ഈടാക്കി കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍
Kerala

ചട്ടം ലംഘിച്ച് വാഹന പാര്‍ക്കിംഗിന് പണം ഈടാക്കി കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍

Web Desk
|
4 Nov 2021 9:21 AM IST

പേ ആന്‍റ് പാര്‍ക്കിംഗ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കോര്‍പ്പറേഷന് നല്കിയ നോട്ടീസ് അവഗണിച്ചാണ് പണപ്പിരിവ്

ചട്ടം ലംഘിച്ച് വാഹന പാര്‍ക്കിംഗിന് പണം ഈടാക്കി കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍. പേ ആന്‍റ് പാര്‍ക്കിംഗ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കോര്‍പ്പറേഷന് നല്കിയ നോട്ടീസ് അവഗണിച്ചാണ് പണപ്പിരിവ്. കാറിന് ആദ്യത്തെ രണ്ട് മണിക്കൂര്‍ 20 രൂപയും ഇരുചക്രവാഹനങ്ങള്‍ക്ക് 10 രൂപയുമാണ് ഫീസ്.കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫീസില്‍ നിന്ന് കെഎസ്ആര്‍ടിസി ടെര്‍മിനിലേക്ക് അഞ്ച് മിനിറ്റ് കൊണ്ട് എത്താം. ഭരിക്കുന്നവരോ നോട്ടീസ് നല്‍കിയ ഉദ്യോഗസ്ഥരോ ഇടപെട്ട് പൈസപിരിച്ചുള്ള പാര്‍ക്കിംഗ് തടയാനാവുമെങ്കിലും അധികൃതര്‍ ഇതുവരെ ഇടപെട്ടിട്ടില്ല . ബസ് ടെര്‍മിനല്‍ ഏറ്റെടുത്ത അലിഫ് ബില്‍ഡേഴ്സിന്‍റെ നിയന്ത്രണത്തിലാണ് പണപ്പിരിവ്

Related Tags :
Similar Posts