< Back
Kerala

Kerala
കെ.എസ്.ആർ.ടി.സിക്ക് ടൂർ പാക്കേജ് സർവീസുകൾ നടത്താം- ഹൈക്കോടതി
|26 Oct 2023 3:45 PM IST
ടൂർ സർവീസ് നടത്താൻ കെ.എസ്.ആർ.ടി.സിക്ക് നിയമപരമായ അവകാശമുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കൊച്ചി: കെ.എസ്.ആർ.ടി.സിക്ക് ടൂർ പാക്കേജ് സർവീസുകൾ നടത്താമെന്ന് ഹൈക്കോടതി. ടൂർ പാക്കേജ് സർവീസുകൾ നടത്തുന്നതിനെതിരായ ഹരജി ഹൈക്കോടതി തള്ളി. ടൂർ സർവീസ് നടത്താൻ കെ.എസ്.ആർ.ടി.സിക്ക് നിയമപരമായ അവകാശമുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
സ്വകാര്യ കോൺട്രാക്റ്റ് ക്യാരേജ് ഓപ്പറേറ്റർമാരാണ് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്. പ്രത്യേക സ്ഥലങ്ങളിലേക്ക് ടൂർ സർവീസ് നടത്താനാണ് കെ.എസ്.ആർ.ടി.സിക്ക് പെർമിറ്റ് നൽകിയിട്ടുള്ളത്. ഈ സ്ഥലങ്ങളിലേക്ക് സർവീസ് നടത്താൻ സ്വകാര്യ ഓപ്പറേറ്റർമാർക്ക് സാധിക്കില്ല. അതുകൊണ്ട് സ്വകാര്യ കോൺട്രാക്ട് ഓപ്പറേറ്റർമാരുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.