< Back
Kerala

Kerala
യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി; കെഎസ്ആർടിസി ക്ലർക്ക് അറസ്റ്റിൽ
|15 March 2022 7:23 PM IST
കട്ടപ്പന ഡിപ്പോയിലെ ക്ലർക്ക് തിരുവനന്തപുരം സ്വദേശി ഹരീഷ് മുരളിയാണ് അറസ്റ്റിലായത്.
കെഎസ്ആർടിസി ബസിൽ യാത്രക്കാരിയായ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കെഎസ്ആർടിസി ക്ലർക്ക് അറസ്റ്റിൽ. കട്ടപ്പന ഡിപ്പോയിലെ ക്ലർക്ക് തിരുവനന്തപുരം സ്വദേശി ഹരീഷ് മുരളിയാണ് അറസ്റ്റിലായത്.
തിരുവനന്തപുരത്ത് നിന്ന് കട്ടപ്പനക്ക് വരികയായിരുന്ന ബസിൽ വച്ച് തൊട്ടടുത്ത സീറ്റിൽ ഇരുന്ന പെൺകുട്ടിയോട് ഇയാൾ അപമര്യാദയായി പെരുമാറുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ കുളമാവ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പിന്നീട് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.