< Back
Kerala

Kerala
സർവീസിനിടയിൽ ഡ്രൈവറുമായി ഏറെ നേരം സംസാരിക്കുന്നുവെന്ന് പരാതി; കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ
|11 July 2025 10:50 PM IST
ബദലി ഡ്രൈവറുടെ ഭാര്യ ഗതാഗത മന്ത്രിക്ക് നൽകിയ പരാതിയിലാണ് നടപടി.
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ അസാധാരണ നടപടി. ബദലി ഡ്രൈവറുടെ ഭാര്യ ഗതാഗത മന്ത്രിക്ക് നൽകിയ പരാതിയിൽ കെഎസ്ആർടിസി വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു.
കെഎസ്ആർടിസി വിജിലൻസ് അന്വേഷണത്തെ തുടർന്നാണ് നടപടി. സർവീസിനിടയിൽ യാത്രക്കാരെ ശ്രദ്ധിക്കാതെ ഡ്രൈവറും വനിതാ കണ്ടക്ടറും ഏറെ നേരം സംസാരിക്കുന്നുവെന്നും ഉത്തരവിൽ പറയുന്നു.