< Back
Kerala
മൂന്നാറിലെ കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസിൽ ടിക്കറ്റ് തട്ടിപ്പ്; കണ്ടക്ടർക്ക് സസ്‌പെൻഷൻ
Kerala

മൂന്നാറിലെ കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസിൽ ടിക്കറ്റ് തട്ടിപ്പ്; കണ്ടക്ടർക്ക് സസ്‌പെൻഷൻ

Web Desk
|
1 Oct 2025 4:57 PM IST

ഡ്രൈവർ കം കണ്ടക്ടറായ പ്രിൻസ് ചാക്കോയെയാണ് സസ്‌പെൻഡ് ചെയ്തത്

ഇടുക്കി: മൂന്നാറിലെ കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസിൽ ടിക്കറ്റ് തട്ടിപ്പ് നടത്തിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ. ഡ്രൈവർ കം കണ്ടക്ടറായ പ്രിൻസ് ചാക്കോയെയാണ് സസ്‌പെൻഡ് ചെയ്തത്. യാത്രക്കാരിൽ നിന്നും പണം വാങ്ങിയശേഷം ടിക്കറ്റ് നൽകാതിരുന്ന ഇയാളെ വിജിലൻസ് പിടികൂടിയിരുന്നു.

സെപ്റ്റംബർ 27 ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. മൂന്നാറിൽ നിന്നും ചിന്നക്കനാലിലേക്കുള്ള യാത്രക്കിടെ വേഷം മാറി ബസിൽ കയറിയ വിജിലൻസ് ഉദ്യോഗസ്ഥരാണ് തട്ടിപ്പ് കണ്ടെത്തിയത്. യാത്രക്കാരനിൽ നിന്നും ടിക്കറ്റ് തുക വാങ്ങിയ ചാക്കോ ടിക്കറ്റ് നൽകിയില്ല. ഇതിനെ തുടർന്നാണ് അറസ്റ്റ്. ഇയാൾ മുമ്പും സമാന രീതിയിൽ പണം വാങ്ങിയതായി പരാതികളുണ്ട്.

Similar Posts