< Back
Kerala

Kerala
തിരുവനന്തപുരത്ത് ബസ് വെയ്റ്റിങ് ഷെഡിലേക്ക് കെഎസ്ആർടിസി ഇടിച്ചുകയറി; ആറ് കുട്ടികൾക്ക് പരിക്ക്
|3 Nov 2021 10:13 AM IST
സംഭവത്തിൽ 6 കുട്ടികൾക്ക് പരിക്കേറ്റു
തിരുവനന്തപുരം ആര്യനാട് ഈഞ്ചപുരയിൽ കെഎസ്ആർടിസി ബസ് വെയ്റ്റിങ് ഷെഡിലേക്ക് ഇടിച്ചുകയറി അഞ്ചു കുട്ടികൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
ബസ് നിയന്ത്രണം വിട്ട് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.ഷെഡ് തകർന്നാണ് കുട്ടികൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റത്. കുട്ടികളുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.
രാവിലെ 9.15 ഓടെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ വെയ്റ്റിങ് ഷെഡ് പൂർണമായും തകർന്നു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.