< Back
Kerala
കെ.എസ്.ആർ.ടി.സിക്കുള്ള ഡീസൽ വില കുത്തനെ കൂട്ടി
Kerala

കെ.എസ്.ആർ.ടി.സിക്കുള്ള ഡീസൽ വില കുത്തനെ കൂട്ടി

Web Desk
|
17 Feb 2022 4:25 PM IST

വില വർധിപ്പിച്ചതോടെ ഒരു ദിവസം 37 ലക്ഷം രൂപ അധികം ഡീസലടിക്കാനായി കെ.എസ്.ആർ.ടി.സിക്ക് വേണ്ടി വരും

കെ.എസ്.ആർ.സിക്കുള്ള ഡീസൽ വില കുത്തനെ കൂട്ടി.ഇന്ന് മുതൽ കെ.എസ്.ആർ.ടി.സിയെ ബൾക്ക് പർച്ചെയ്‌സർ എന്ന വിഭാഗത്തിൽ ഉൾപെടുത്താനാണ് തീരുമാനം.ലിറ്ററിന് 6.73 രൂപ വർധിപ്പിച്ച് 98.15 രൂപയാക്കിയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വില നിശ്ചയിച്ചത്.

വില വർധിപ്പിച്ചതോടെ ഒരു ദിവസം 37 ലക്ഷം രൂപ അധികം ഡീസലടിക്കാനായി കെ.എസ്.ആർ.ടി.സിക്ക് വേണ്ടി വരും.

ഒരു ദിവസം അഞ്ചര ലക്ഷം ലിറ്റർ ഡീസലാണ് കെ.എസ്.ആർ.ടി.സിക്ക് ആവശ്യമായി വരുക. കെ.എസ്.ആർ.ടി.സി ഉൾപ്പടെ ഇന്ത്യയിലെ മുഴുവൻ റോഡ് ട്രാൻസ്‌ഫോർട്ട് കോർപ്പറേഷൻസുകൾക്കും ബാധകമാണ്.

Similar Posts