< Back
Kerala
KSRTC driver asks for leave to take up wage work
Kerala

ശമ്പളമില്ല; കൂലിപ്പണി എടുക്കാൻ അവധി ചോദിച്ച് കെഎസ്ആർടിസി ഡ്രൈവർ

Web Desk
|
13 July 2023 9:36 AM IST

ഗതികേട് കൊണ്ട് പ്രതിഷേധിച്ചതാണെന്നും അവധിക്കത്ത് തിരികെ വാങ്ങിയെന്നും അജു

തൃശൂർ: തൃശ്ശൂരിൽ കൂലിപ്പണി എടുക്കാൻ അവധി ചോദിച്ച് കെഎസ്ആർടിസി ഡ്രൈവർ. ചാലക്കുടി ഡിപ്പോയിലെ ഡ്രൈവർ അജുവാണ് ശമ്പളമില്ലാത്തതിനാൽ കൂലിപ്പണിക്ക് അവധി ചോദിച്ചത്. 3 ദിവസത്തെ അവധിയാണ് ചോദിച്ചത്.

കൃത്യമായി ശമ്പളം ലഭിക്കാത്തതിനാൽ കൂലിപ്പണിയെടുക്കാൻ മൂന്ന് ദിവസത്തെ അവധി വേണമെന്നായിരുന്നു അജുവിന്റെ അപേക്ഷ. ബൈക്കിൽ പെട്രോൾ അടിക്കാൻ പോലും കാശില്ലെന്നും ജോലിക്ക് വരണമെങ്കിൽ പോലും കൂലിപ്പണിക്ക് പോകേണ്ട സാഹചര്യമാണെന്നും അവധി വേണമെന്നും അജു കത്തിൽ പറയുന്നു.

ഗതികേട് കൊണ്ട് പ്രതിഷേധിച്ചതാണെന്നും അവധിക്കത്ത് തിരികെ വാങ്ങിയെന്നും അജു പറഞ്ഞു.

Similar Posts