< Back
Kerala

Kerala
പ്രതിഷേധങ്ങൾക്കിടെ കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസ് ഉദ്ഘാടനം ചെയ്തു
|1 Aug 2022 10:42 AM IST
ബസ് തടഞ്ഞ സി.ഐ.ടി.യു പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി
തിരുവനന്തപുരം: സർവീസ് ഉദ്ഘാടനം ഗതാഗത മന്ത്രി ആന്റണി രാജു നിർവഹിച്ചു. തമ്പാനൂർ ബസ് ടെർമിനലിൽ മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ ബസ് തടഞ്ഞ സി.ഐ.ടി.യു പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. മാർച്ച് നടത്തിയ ഐഎൻടിയുസി പ്രവർത്തകരെയും അറസ്റ്റ് ചെയ്തു.
ഇലക്ട്രിക് ബസ് ചരിത്രമാണെന്നും ഒരാൾക്ക് പോലും ജോലി നഷ്ടപ്പെടില്ലെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. 23 ബസുകളാണ് സിറ്റി സർക്കുലർ സർവീസിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ ഓടുക.