< Back
Kerala
KSRTC employee suspended after Complaint alleging insulting comment to Chief Minister

Photo| Special Arrangement

Kerala

മുഖ്യമന്ത്രിയെ അപമാനിച്ചെന്ന പരാതി: കെഎസ്ആർടിസി ജീവനക്കാരന് സസ്പെൻഷൻ

Web Desk
|
31 Oct 2025 4:55 PM IST

കെഎസ്ആർടിസി വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ എ. ഷാജിയാണ് സസ്പെൻഷൻ‌ ഉത്തരവ് ഇറക്കിയത്.

മലപ്പുറം: മുഖ്യമന്ത്രിക്കെതിരെ സമൂഹ മാധ്യമത്തിലൂടെ അപവാദ പ്രചാരണം നടത്തിയെന്ന പേരിൽ കെഎസ്ആർടിസി ജീവനക്കാരന് സസ്പെൻഷൻ. എടപ്പാൾ കണ്ടനകം കെഎസ്ആർടിസി റീജ്യണൽ വർക്ക് ഷോപ്പിലെ സ്റ്റോർ ഇഷ്യുവർ എം. സന്തോഷ്‌ കുമാറിനെതിരെയാണ് നടപടി.

സമൂഹമാധ്യമങ്ങളിൽ കമന്റുകളിലൂടെ സന്തോഷ്‌ കുമാർ അപവാദപ്രചരണം നടത്തിയെന്നും കോർപറേഷന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തിയെന്നുമാണ് റിപ്പോർട്ട്. കെഎസ്ആർടിസി വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ എ. ഷാജിയാണ് സസ്പെൻഷൻ‌ ഉത്തരവ് ഇറക്കിയത്.

മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയേയും അവഹേളിക്കുന്ന രീതിയിൽ പോസ്റ്റുകൾക്ക് താഴെ കമന്റ് ചെയ്യുന്നത് ഗുരുതര ചട്ടലംഘനവും പെരുമാറ്റദൂഷ്യവുമാണെന്നും ഉത്തരവിൽ പറയുന്നു.

ഇരുവരേയും അപകീർത്തിപ്പെടുത്തുന്ന സന്ദേശം പ്രചരിപ്പിച്ചെന്ന പരാതിയിൽ നടത്തിയ അന്വേഷണ ശേഷം ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Similar Posts