< Back
Kerala
കെഎസ്ആർടിസി: കൂപ്പൺ ഉത്തരവ് കത്തിച്ച് ജീവനക്കാരുടെ പ്രതിഷേധം
Kerala

കെഎസ്ആർടിസി: കൂപ്പൺ ഉത്തരവ് കത്തിച്ച് ജീവനക്കാരുടെ പ്രതിഷേധം

Web Desk
|
3 Sept 2022 3:15 PM IST

സിഐടിയു തൊഴിലാളികളുടെ നേതൃത്വത്തിലാണ് ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചത്. തിരുവനന്തപുരത്ത് കെഎസ്ആർടിസി ചീഫ് ഓഫീസിന് മുന്നിലാണ് പ്രതിഷേധം.

തിരുവനന്തപുരം: കൂപ്പൺ ഉത്തരവ് കത്തിച്ച് കെഎസ്ആർടിസി ജീവനക്കാരുടെ പ്രതിഷേധം. ഓണത്തിന് കൂപ്പൺ നൽകുമെന്ന ഉത്തരവാണ് കത്തിച്ചത്. സിഐടിയു തൊഴിലാളികളുടെ നേതൃത്വത്തിലാണ് ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചത്. തിരുവനന്തപുരത്ത് കെഎസ്ആർടിസി ചീഫ് ഓഫീസിന് മുന്നിലാണ് പ്രതിഷേധം.

ശമ്പളം മുടങ്ങിയ കെഎസ്ആർടിസി ജീവനക്കാർക്ക് സിവിൽ സപ്ലൈസ് കോർപറേഷൻ, കൺസ്യൂമർ ഫെഡ്, മാവേലി സ്റ്റോർ, ഹോർട്ടികോർപ്, ഹാൻഡക്‌സ്, ഹാൻവീവ്, കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് എന്നീ സ്ഥാപനങ്ങളിൽനിന്ന് സാധനങ്ങൾ വാങ്ങാനുള്ള കൂപ്പണാണ് വിതരണം ചെയ്യുന്നത്.

Similar Posts