< Back
Kerala

ksrtc
Kerala
ഫെബ്രുവരിയിലെ സർക്കാർ സഹായമായി 100 കോടി ആവശ്യപ്പെട്ട് കെ എസ് ആർ ടി സി
|21 Feb 2023 7:48 AM IST
ജനുവരി,ഫെബ്രുവരി മാസങ്ങളിലെ വിഹിതം ഒരുമിച്ച് നൽകണമെന്നാണ് ആവശ്യം
തിരുവനന്തപുരം: ഫെബ്രുവരി മാസത്തെ സർക്കാർ സഹായമായി 100 കോടി ആവശ്യപ്പെട്ട് കെ എസ് ആർ ടി സി. ഫണ്ട് ആവശ്യപ്പെട്ട് ധനവകുപ്പിന് മാനേജ്മെന്റ് കത്ത് നൽകി. ജനുവരി,ഫെബ്രുവരി മാസങ്ങളിലെ വിഹിതം ഒരുമിച്ച് നൽകണമെന്നാണ് ആവശ്യം. ജനുവരിയിൽ 30 കോടി സർക്കാർ അനുവദിച്ചെങ്കിലും തുക കൈമാറിയിരുന്നില്ല.