< Back
Kerala
കെ.എസ്.ആർ.ടി.സിയിൽ ഇനി നിങ്ങളുടെ പേരും വരും; ഗ്രാമവണ്ടി പദ്ധതിക്ക് തുടക്കം
Kerala

കെ.എസ്.ആർ.ടി.സിയിൽ ഇനി നിങ്ങളുടെ പേരും വരും; ഗ്രാമവണ്ടി പദ്ധതിക്ക് തുടക്കം

Web Desk
|
29 July 2022 8:14 PM IST

തദ്ദേശ സ്ഥാപനങ്ങൾക്ക് പുറമെ, സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഗ്രാമവണ്ടി ബസുകൾ സ്‌പോൺസർ ചെയ്യാം

തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ KSRTC നടപ്പിലാക്കുന്ന ഗ്രാമവണ്ടി പദ്ധതിക്ക് തുടക്കം. തിരുവനന്തപുരം ധനുവച്ചപുരത്ത് മന്ത്രി എം.വി ഗോവിന്ദൻ ഉദ്ഘാടനം നിർവഹിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു ഫളാഗ് ഓഫ് ചെയ്തു.

മഞ്ചവിളാകം, അമ്പലം, കൊടുംകര, പനയംമൂല വഴി ധനുവച്ചപുരം. ഇതാണ് കൊല്ലയിൽ ഗ്രാമപഞ്ചായത്തിന്റെ ഗ്രാമവണ്ടിയുടെ റൂട്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഗ്രാമവണ്ടി പദ്ധതി നടപ്പാക്കുന്നത്. ജീവനക്കാരുടെ ശമ്പളവും വണ്ടിയുടെ മെയിന്റനൻസും മറ്റും KSRTC വഹിക്കും. ഡീസൽ, വണ്ടിയുടെ പാർക്കിങ്, ജീവനക്കാരുടെ താമസം, ഭക്ഷണം എന്നിവ തദ്ദേശ സ്ഥാപനങ്ങൾ നോക്കണം.

തദ്ദേശ സ്ഥാപനങ്ങൾക്ക് പുറമെ, സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഗ്രാമവണ്ടി ബസുകൾ സ്‌പോൺസർ ചെയ്യാം. സ്‌പോൺസൺ ചെയ്യുന്നവരുടെ പരസ്യങ്ങൾ ബസിൽ പ്രദർശിപ്പിക്കും. മലപ്പുറത്തെ എടവണ്ണ, തൃശ്ശൂരിലെ എളവള്ളി, ആലപ്പുഴയിലെ പത്തിയൂർ എന്നിവടങ്ങളിലും അടുത്ത മാസത്തോടെ ഗ്രാമ വണ്ടികളുടെ സർവീസ് ആരംഭിക്കും.

Similar Posts