< Back
Kerala

Kerala
കെ.എസ്.ആർ.ടി.സിയിലെ പ്രശ്നങ്ങള്‍ ചർച്ച ചെയ്യാന്‍ വീണ്ടും യോഗം വിളിച്ച് ഗതാഗതമന്ത്രി
|12 Aug 2022 6:26 AM IST
തൊഴിൽ മന്ത്രി വി.ശിവൻകുട്ടിയും യോഗത്തിൽ പങ്കെടുക്കും
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഗതാഗത മന്ത്രി ആന്‍റണി രാജു യൂണിയനുകളുടെ യോഗം വിളിച്ചു. ഈ മാസം 17നാണ് യോഗം. തൊഴിൽ മന്ത്രി വി.ശിവൻകുട്ടിയും യോഗത്തിൽ പങ്കെടുക്കും. ആഗസ്ത് 10 കഴിഞ്ഞിട്ടും ജൂലൈ മാസത്തെ ശമ്പള വിതരണം വൈകുന്നതിൽ കെ.എസ്.ആർ.ടി.സി സി.എം.ഡിയെ ഹൈക്കോടതി വിമർശിച്ചിരുന്നു.
ഡീസൽ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അനുവദിച്ച 20 കോടി രൂപ ഇതുവരെ അക്കൗണ്ടിൽ എത്തിയില്ല. നടപടിക്രമങ്ങൾ കഴിഞ്ഞ് ഇന്നെങ്കിലും പണം ലഭിക്കും എന്ന പ്രതീക്ഷയിലാണ് മാനേജ്മെന്‍റ്. അതിനിടെ പണം ലഭിക്കുമെന്ന് ഉറപ്പായതോടെ സ്വകാര്യപമ്പുകളിൽ നിന്ന് ഡീസൽ അടിക്കുന്നത് കെ.എസ്.ആർ.ടി.സി നിർത്തി.