< Back
Kerala
കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള പ്രതിസന്ധി; മന്ത്രിതല ചര്‍ച്ച ഇന്ന്
Kerala

കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള പ്രതിസന്ധി; മന്ത്രിതല ചര്‍ച്ച ഇന്ന്

Web Desk
|
25 April 2022 6:36 AM IST

രാവിലെ സി.ഐ.ടി.യു യൂണിയനും ഉച്ചക്ക് ഐ.എന്‍.ടി.യു.സി യൂണിയനും വൈകുന്നേരം ബി.എം.എസ് യൂണിയനുമായാണ് ചർച്ച

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാൻ ഗതാഗത മന്ത്രി ആന്‍റണി രാജു ഇന്ന് അംഗീകൃത തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തും. മാനേജ്മെമെന്‍റ് തല ചർച്ച പരാജയപ്പെട്ടിരുന്നു. രാവിലെ സി.ഐ.ടി.യു യൂണിയനും ഉച്ചക്ക് ഐ.എന്‍.ടി.യു.സി യൂണിയനും വൈകുന്നേരം ബി.എം.എസ് യൂണിയനുമായാണ് ചർച്ച. മൂന്ന് യൂണിയനുകളെയും ഒരുമിച്ച് കാണുന്നതിന് വിപരീതമായി ഇതാദ്യമായാണ് വ്യത്യസ്ത സമയങ്ങളിൽ വെവ്വേറെ ചർച്ചക്ക് വിളിക്കുന്നത്. ഇതിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ടെന്നാണ് പ്രതിപക്ഷ യൂണിയനുകളുടെ ആരോപണം.

എല്ലാ കാലത്തും കെ.എസ്.ആര്‍.ടി.സിക്ക് ശമ്പളം നൽകാനായി പണം അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് വകുപ്പ് മന്ത്രിയും ധനമന്ത്രിയും. ഇന്നത്തെ ചർച്ച പരാജയപ്പെട്ടാൽ അടുത്ത മാസം 6 മുതൽ അനിശ്ചിതകാല പണിമുടക്കിന് പ്രതിപക്ഷ യൂണിയനുകൾ നോട്ടീസ് നൽകിയിട്ടുണ്ട്.

Related Tags :
Similar Posts