< Back
Kerala
കെഎസ്ആർടിസി പെൻഷൻ; ധാരണയിലെത്താനാകാതെ ധനവകുപ്പും സഹകരണ വകുപ്പും
Kerala

കെഎസ്ആർടിസി പെൻഷൻ; ധാരണയിലെത്താനാകാതെ ധനവകുപ്പും സഹകരണ വകുപ്പും

Web Desk
|
21 Aug 2022 7:41 AM IST

ഇതോടെ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ പെൻഷൻ മുടങ്ങി

തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻ സംബന്ധിച്ച് ധാരണയിലെത്താനാകാതെ ധനവകുപ്പും സഹകരണ സംഘം കൺസോർഷ്യവും. സർക്കാർ തിരിച്ചടവിലെ പലിശയെ ചൊല്ലിയാണ് തർക്കം നിലനിൽക്കുന്നത്. ഇതോടെ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ പെൻഷൻ മുടങ്ങി.

സഹകരണ സംഘങ്ങൾ വഴിയാണ് കെഎസ്ആർടിസിയിൽ പെൻഷൻ വിതരണം. ഈ തുക പലിശ സഹിതം സർക്കാർ തിരിച്ചടക്കും. ജൂൺ മാസം അവസാനിച്ച കരാർ ഇതുവരെ പുതുക്കാനായിട്ടില്ല. സർക്കാർ തിരിച്ചടവ് പലിശ 8.50 ശതമാനം വേണമെന്നതാണ് സഹകരണ സംഘങ്ങളുടെ ആവശ്യം. 7.50 ശതമാനം മാത്രമേ നൽകാനാകൂ എന്നാണ് ധനവകുപ്പ് അറിയച്ചത്. ഇതിൽ ധാരണയിലെത്താത്തതിനാൽ 41,000 പെൻഷൻകാരാണ് പെൻഷൻ തുക ലഭിക്കാതെ ദുരിതത്തിലായത്.

മാസം 65 കോടി രൂപയാണ് പെൻഷൻ നൽകാൻ വേണ്ടത്. 4.50 കോടി രൂപയാണ് ഇതിന് പലിശ. മുടങ്ങിയ രണ്ടു മാസത്തെ പെൻഷനും ഈ മാസം 25 നു മുന്പ് നൽകാനാണ് ഹൈക്കോടതി ഉത്തരവ്. എന്നാൽ ധാരണാ പത്രം ഒപ്പിടാനാകാതെ ഇത് സാധ്യമല്ല.

Related Tags :
Similar Posts