< Back
Kerala

Kerala
പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ അഞ്ച് കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായെന്ന് കെ.എസ്.ആർ.ടി.സി
|28 April 2023 11:46 AM IST
പോപ്പുലർ ഫ്രണ്ടിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ പറയുന്നു
കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ അഞ്ചു കോടിയോളം രൂപയുടെ നാശനഷ്ടം ഉണ്ടായെന്ന് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ. 58 ഓളം ബസുകൾക്ക് കേടുപാടു പറ്റി, 10 ജീവനക്കാർക്കും ഒരു യാത്രക്കാരനും പരിക്കേറ്റു. പോപ്പുലർ ഫ്രണ്ടിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ പറയുന്നു. അവധിക്കാല ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
