< Back
Kerala

Kerala
കെഎസ്ആർടിസി ഏപ്രിൽ മാസത്തെ ശമ്പളവിതരണം; സർക്കാർ 30 കോടി അനുവദിച്ചു
|12 May 2023 3:50 PM IST
മുഴുവൻ ശമ്പളവും ലഭിക്കാത്തതിനാൽ യൂണിയനുകൾ സമരം തുടരുകയാണ്
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്കുള്ള ഏപ്രിൽ മാസത്തെ രണ്ടാം ഗഡുശമ്പള വിതരണത്തിനായി സർക്കാർ പണമനുവദിച്ചു. 30 കോടിയാണ് അനുവദിച്ചത്. അഞ്ചാം തീയതി നൽകുമെന്നായിരുന്നു മുഖ്യമന്ത്രി യൂണിയനുകളെ അറിയിച്ചത്. അതിനായി 50 കോടി വേണമെന്ന് കെഎസ്ആർടിസി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അതേസമയം മുഴുവൻ ശമ്പളവും ലഭിക്കാത്തതിനാൽ യൂണിയനുകൾ സമരം തുടരുകയാണ്. ശമ്പളം ഗഡുക്കളായി നൽകുന്നത് അവസാനിപ്പിക്കണമെന്ന് തൊഴിലാളി സംഘടനകൾ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരു ഉറപ്പ് നൽകാൻ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല.