Kerala

Kerala
കെ.എസ്.ആർ.ടി.സി. ശമ്പളം ഇന്നു മുതൽ, ഡ്യൂട്ടി ബഹിഷ്‌കരണം മാറ്റിവച്ച് യൂണിയനുകൾ
|20 Dec 2021 6:58 AM IST
എല്ലാ മാസവും അഞ്ചാം തീയ്യതിക്കകം ശമ്പളം നൽകിയില്ലെങ്കിൽ സമരം ശക്തമാക്കും
കെ.എസ്.ആർ.ടി.സി ശമ്പള വിതരണം ഇന്ന് മുതൽ നടത്തുമെന്ന് സി.എം.ഡി. ബിജുപ്രഭാകർ അറിയിച്ചു. 20 ദിവസം വൈകിയാണ് ശമ്പളം വിതരണം ചെയ്യുന്നത്. ശമ്പള വിതരണം നടത്തുമെന്നറിയിച്ച സാഹചര്യത്തിൽ ഇന്ന് മുതൽ പ്രതിപക്ഷ യൂണിയനുകൾ നടത്താനിരുന്ന ഡ്യൂട്ടി ബഹിഷ്‌കരണ സമരം മാറ്റി വച്ചു.
എല്ലാ മാസവും അഞ്ചാം തീയ്യതിക്കകം ശമ്പളം നൽകിയില്ലെങ്കിൽ പണിമുടക്ക് ഉൾപ്പെടെയുള്ള ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് സംഘടനകൾ അറിയിച്ചു. ബി എം എസും ഡ്യൂട്ടി ബഹിഷ്‌കരണ സമരം മാറ്റിയിട്ടുണ്ട്. എന്നാൽ ശമ്പളം ലഭിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് തീരുമാനം.