< Back
Kerala
തമിഴ്‌നാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ നാളെ മുതൽ
Kerala

തമിഴ്‌നാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ നാളെ മുതൽ

Web Desk
|
30 Nov 2021 8:06 PM IST

കോവിഡ് സമയത്ത് നിർത്തിയ സർവീസുകളാണ് ഒരു വർഷവും എട്ട് മാസവും കഴിഞ്ഞ് പുനരാരംഭിക്കുന്നത്.

തമിഴ്‌നാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കും. കേരളത്തിലേക്കുള്ള ബസ് സർവീസ് പുനരാരംഭിക്കാൻ തമിഴ്‌നാട് സർക്കാർ അനുമതി നൽകി. കോവിഡ് സമയത്ത് നിർത്തിയ സർവീസുകളാണ് ഒരു വർഷവും എട്ട് മാസവും കഴിഞ്ഞ് പുനരാരംഭിക്കുന്നത്.

തമിഴ്‌നാട് സർക്കാർ എല്ലാ മാസവും കോവിഡ് അവലോകനം നടത്താറുണ്ട്. ചൊവ്വാഴ്ച നടത്തിയ അവലോകന യോഗത്തിൽ ലോക്ഡൗൺ ഡിസംബർ 15 വരെ നീട്ടാനും കൂടുതൽ ഇളവുകൾ നൽകാനും തീരുമാനിച്ചു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഇളവാണ് കേരളത്തിലുള്ള പൊതുഗതാഗതം പുനഃസ്ഥാപിച്ചത്.

topകേരളത്തിലേക്കുള്ള ബസ് സർവീസ് പുനരാരംഭിക്കാൻ തമിഴ്‌നാട് സർക്കാർ അനുമതി നൽകിയ സാഹചര്യത്തിൽ ബുധനാഴ്ച (ഡിസംബർ 1) മുതൽ തമിഴ്‌നാട്ടിലേക്ക് സർവീസ് ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.

Related Tags :
Similar Posts