< Back
Kerala
കെഎസ്ആർടിസിയിൽ ശമ്പള വിതരണം തുടങ്ങി
Kerala

കെഎസ്ആർടിസിയിൽ ശമ്പള വിതരണം തുടങ്ങി

Web Desk
|
5 Sept 2022 10:23 AM IST

മുഖ്യമന്ത്രിയുമായുള്ള ചർച്ചക്ക് മുന്നോടിയായാണ് ശമ്പളം വിതരണം ചെയ്തത്‌

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള വിതരണം തുടങ്ങി. 24,477 സ്ഥിരം ജീവനക്കാർക്ക് ജൂലൈ മാസത്തെ 75% ശമ്പളവും നൽകിയതായി അധികൃതർ അറിയിച്ചു.

അമ്പത്തി അഞ്ച് കോടി എൻപത്തിയേഴ് ലക്ഷത്തി ഇരുപതിനായിരത്തി എഴുന്നൂറ്റി പതിമൂന്ന് രൂപയാണ് ശമ്പള വിതരണത്തിനായി സർക്കാർ അനുവദിച്ചത്. ഇതിൽ ഏഴ് കോടി രൂപ കെഎസ്ആർടിസിയുടെ ഫണ്ടിൽ നിന്നുമാണ് നൽകിയത്. 838 CLR ജീവനക്കാർക്ക് നേരത്തെ തന്നെ ജൂലൈ മാസത്തെ ശമ്പളം നൽകിയിരുന്നു.

മുഖ്യമന്ത്രിയുമായി ഇന്ന് ജീവനക്കാരുടെ ചർച്ച നടക്കാനിരിക്കേ ഇതിന് മുന്നോടിയായിട്ടാണ് ശമ്പളം വിതരണം ചെയ്തത്. ചർച്ചയിൽ ശുഭപ്രതീക്ഷയെന്ന് ബിഎംഎസ് അറിയിച്ചു.ഇന്ന് രാവിലെ 10.30ക്കാണ് ചർച്ച. മുഖ്യമന്ത്രി നേരിട്ടാണ് യൂണിയനുകളുമായി ചർച്ച നടത്തുന്നത്. കഴിഞ്ഞ മൂന്ന് തവണ മന്ത്രിതല ചർച്ച നടത്തിയെങ്കിലും അതിലൊന്നും തീരുമാനമായിരുന്നില്ല. അതോടുകൂടിയാണ് ശമ്പള വിതരണം മുടങ്ങിയതും. ജൂലൈ,ആഗസ്റ്റ് മാസങ്ങളിലെ ശമ്പളം ജീവനക്കാർക്ക് നൽകിയിരുന്നില്ല.

updating

Related Tags :
Similar Posts