< Back
Kerala

Kerala
ശമ്പള സമരം നേരിടാൻ പ്രത്യേക നിർദേശവുമായി കെ.എസ്.ആര്‍.ടി സി മാനേജ്മെന്റ്
|18 Dec 2021 4:40 PM IST
കെ.എസ്.ആര്‍.ടി സി യൂണിറ്റ് ഓഫീസർമാർക്കാണ് നിർദേശം നൽകിയത്
ശമ്പള സമരം നേരിടാൻ പ്രത്യേക നിർദേശവുമായി കെ.എസ്.ആര്‍.ടി സി മാനേജ്മെന്റ്. കെ.എസ്.ആര്‍.ടി സി യൂണിറ്റ് ഓഫീസർമാർക്കാണ് നിർദേശം നൽകിയത്. അവധികൾ ചീഫ് ഓഫീസ് നിർദേശങ്ങൾക്ക് അനുസരിച്ചേ അനുവദിക്കാവൂ. ലീവ് അനുവദിക്കുമ്പോൾ ഷെഡ്യൂൾ കാൻസലേഷൻ ഉണ്ടാകാതെ പകരം ക്രമീകരണം നടത്തണം. ക്രൂ ഷോർട്ടേജ് വന്നാൽ തൊട്ടടുത്ത യൂണിറ്റുമായി ബന്ധപ്പെട്ട് ക്രൂവിനെ കണ്ടെത്തണം. അനധികൃതമായി ഡ്യൂട്ടിക്ക് ഹാജരാകാത്തവരുടെ പേരുവിവരങ്ങൾ കൈമാറണം തുടങ്ങിയവയാണ് പ്രധാന നിര്‍ധേശങ്ങള്‍.