< Back
Kerala
ശബരിമല തീര്‍ത്ഥാടകരെ രാത്രിയില്‍ റോഡില്‍ ഇറക്കിവിട്ടു; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സ്ഥലംമാറ്റം
Kerala

ശബരിമല തീര്‍ത്ഥാടകരെ രാത്രിയില്‍ റോഡില്‍ ഇറക്കിവിട്ടു; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സ്ഥലംമാറ്റം

Web Desk
|
18 Feb 2026 9:47 PM IST

ഇന്നലെ രാത്രിയാണ് വനിതകള്‍ ഉള്‍പ്പെടെയുള്ള അയ്യപ്പഭക്തരെ റോഡില്‍ ഇറക്കിവിട്ടത്

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകരെ രാത്രി റോഡില്‍ ഇറക്കിവിട്ടെന്ന പരാതിയില്‍ കണ്ടക്ടര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി. പൂവാര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ കെ.എന്‍ പ്രേമസൂതനെതിരെയാണ് നടപടി. ഇയാളെ കാഞ്ഞങ്ങാട് യൂണിറ്റിലേക്ക് സ്ഥലം മാറ്റി. ഇന്നലെ രാത്രിയാണ് വനിതകള്‍ ഉള്‍പ്പെടെയുള്ള അയ്യപ്പഭക്തരെ റോഡില്‍ ഇറക്കിവിട്ടത്.

പമ്പയില്‍ നിന്ന് നിലയ്ക്കല്‍ സ്റ്റാന്‍ഡിലേക്ക് ടിക്കറ്റ് എടുത്ത യാത്രക്കാരെയാണ് ഇറക്കിവിട്ടത്. നിലയ്ക്കല്‍ സ്റ്റാന്‍ഡില്‍ ഇറക്കേണ്ടിയിരുന്ന യാത്രക്കാരെ സ്റ്റാന്‍ഡില്‍ കയറാതെ ഒരു കിലോമീറ്റര്‍ അപ്പുറം വനമേഖലയില്‍ ഇറക്കിവിട്ടെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടിരുന്നു.

സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം 13 പേരടങ്ങിയ സംഘത്തിനാണ് ദുരനുഭവമുണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. ഇവരെ ബസില്‍ നിന്ന് നിര്‍ബന്ധിച്ച് ഇറക്കിവിടുന്നതിന്റെയും രാത്രിയില്‍ വനമേഖലയ്ക്ക് സമീപമുള്ള റോഡിലൂടെ നടക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കണ്ടക്ടര്‍ക്കെതിരായ നടപടി.

Similar Posts