< Back
Kerala

Kerala
ബസുകളുടെ വൃത്തി പരിശോധിക്കണം; സ്‌പെഷ്യൽ ഡ്രൈവ് നടത്താൻ കെഎസ്ആർടിസി
|1 Oct 2025 6:33 PM IST
കൊല്ലത്ത് ബസ് തടഞ്ഞ് പരിശോധന നടത്തിയ മന്ത്രി കെ.ബി ഗണേഷ് കുമാർ മുൻവശത്ത് കുപ്പി കൂട്ടിയിട്ടതിനെ വിമർശിച്ചിരുന്നു
തിരുവനന്തപുരം: ഗതാഗത മന്ത്രിയുടെ ബസ് തടയലിനുപിന്നാലെ കെഎസ്ആർടിസി ബസുകളിൽ സ്‌പെഷ്യൽ ഡ്രൈവ് നടത്താൻ സിഎംഡിയുടെ തീരുമാനം. സിഎംഡി സ്‌ക്വാഡ് നാളെ മുതൽ എല്ലാ ജില്ലകളിലും പരിശോധന നടത്തും.
കൊല്ലത്ത് ബസ് തടഞ്ഞ് പരിശോധന നടത്തിയ മന്ത്രി കെ.ബി ഗണേഷ് കുമാർ മുൻവശത്ത് കുപ്പി കൂട്ടിയിട്ടതിനെ വിമർശിച്ചിരുന്നു. ബസിന്റെ ഉൾവശത്തെ വൃത്തി, ബസ് കഴുകിയിട്ടുണ്ടോ, മുൻവശത്ത് കുപ്പി കൂട്ടിയിട്ടിട്ടുണ്ടോ എന്നിവ പരിശോധിക്കും.