< Back
Kerala

Kerala
പണിമുടക്കിൽ പങ്കെടുക്കാത്തവരെ ഉപയോഗിച്ച് നാളെ സർവീസ് നടത്താൻ കെഎസ്ആർടിസി
|5 Nov 2021 10:36 PM IST
ജീവനക്കാർക്ക് ഡബിൾ ഡ്യൂട്ടി ഉൾപ്പെടെ നൽകി സർവീസ് നടത്താൻ സി.എം.ഡിയുടെ നിർദേശം
കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ നടത്തുന്ന നാളത്തെ പണിമുടക്കിൽ പരമാവധി സർവീസ് നടത്താൻ കെഎസ്ആർടിസി. പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് സർവീസ് നടത്താൻ സി.എം.ഡിയുടെ നിർദേശം.
പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് കെ.എസ്.ആർ.ടി.സി നടപടി. നാളെ ഹാജരാകുന്ന ജീവനക്കാർക്ക് ഡബിൾ ഡ്യൂട്ടി ഉൾപ്പെടെ നൽകി സർവീസ് നടത്തും. ദീർഘദൂര സർവീസുകൾ, ഒറ്റപ്പെട്ട സർവീസുകൾ, പ്രധാന റൂട്ടുകളിലെ സർവീസുകൾ എന്നിവ കേന്ദ്രീകരിച്ച് കൂടുതൽ ഗതാഗത സൗകര്യമൊരുക്കും. വാരാന്ത്യ തിരക്ക് പരിഗണിച്ച് പ്രത്യേക ക്രമീകരണവുമുണ്ടാകും.