< Back
Kerala

കെ.എസ്.ആര്‍.ടി.സി ബസ്
Kerala
നിരക്ക് ഇളവ് പ്രഖ്യാപിച്ചു; അനധികൃത ദീർഘദൂര സ്വകാര്യ ബസുകളെ നേരിടാൻ കെ.എസ്.ആർ.ടി.സി
|13 April 2023 9:40 PM IST
സമാന്തര സർവീസ് തടയാനാണ് തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം: അനധികൃതമായി സർവീസ് നടത്തുന്ന സ്വകാര്യ ബസുകളെ നേരിടാൻ കെഎസ്ആർടിസി. 140 കിലോമീറ്ററിന് മുകളിലായി ആരംഭിച്ച 223 ടേക്ക് ഓവർ സർവീസുകൾക്ക് നിരക്ക് ഇളവ് പ്രഖ്യാപിച്ചു. 30 ശതമാനം ഇളവാണ് പ്രഖ്യാപിച്ചത്. കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾക്ക് ഒപ്പം സ്വകാര്യ ബസുകൾ അനധികൃതമായി സർവീസുകൾ നടത്തുന്നതായി കണ്ടതിയിരുന്നു. കൂടുതൽ പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. സമാന്തര സർവീസ് തടയാനാണ് തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.
KSRTC announces fare concession to tackle unauthorized long-distance private buses