< Back
Kerala
കെ.എസ്.ആർ.ടി.സി യൂണിറ്റുകൾ ഭരിക്കുന്നത് യൂണിയനുകൾ: ഗതാഗത മന്ത്രി
Kerala

കെ.എസ്.ആർ.ടി.സി യൂണിറ്റുകൾ ഭരിക്കുന്നത് യൂണിയനുകൾ: ഗതാഗത മന്ത്രി

Web Desk
|
5 July 2022 10:16 AM IST

'ഉന്നത ഉദ്യോഗസ്ഥർ മാറിയാലും യൂണിയനുകളെ മാറ്റാനാകില്ല'

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി യൂണിറ്റുകൾ ഭരിക്കുന്നത് തൊഴിലാളി യൂണിയനുകളെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഉന്നത ഉദ്യോഗസ്ഥർ മാറിയാലും യൂണിയനുകളെ മാറ്റാനാകില്ല. ഈ രീതി മാറാതെ കെഎസ്ആർടിസിയെ രക്ഷപ്പെടുത്താനാകില്ലെന്നും ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞു . ഇത് കേരളത്തിൽ മറ്റൊരു പൊതുമേഖലാ സ്ഥാപനത്തിലുമില്ല. ഇക്കാര്യത്തിൽ സർക്കാർ ഇടപെടുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം മന്ത്രിയുടെ മറുപടിക്കിടെ മുഖ്യമന്ത്രി ഇടപെട്ടു. കെ.എസ്.ആർ.ടി.സിയെ രക്ഷപ്പെടുത്താനുള്ള പരിഹാരം സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കുക എന്നാതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ യൂണിയനുകളുമായും ഇത് സംബന്ധിച്ച് ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Similar Posts