< Back
Kerala
ജീവനക്കാരുടെ പണിമുടക്ക്; വിവാദ ശമ്പള ബില്ല് പിൻവലിച്ച് കെഎസ്ആർടിസി
Kerala

ജീവനക്കാരുടെ പണിമുടക്ക്; വിവാദ ശമ്പള ബില്ല് പിൻവലിച്ച് കെഎസ്ആർടിസി

Web Desk
|
24 Feb 2025 6:10 PM IST

ജീവനക്കാരുടെ പണിമുടക്കിൽ പങ്കെടുത്തവർക്ക് ശമ്പളം വൈകിപ്പിക്കാനുള്ള ഉത്തരവാണ് റദ്ദാക്കിയത്

തിരുവനന്തപുരം: ജീവനക്കാരുടെ പണിമുടക്കിൽ പ്രതികാര നടപടി പിൻവലിച്ച് കെഎസ്ആർടിസി. പണിമുടക്കിൽ പങ്കെടുത്തവർക്ക് ശമ്പളം വൈകിപ്പിക്കാനുള്ള ഉത്തരാവാണ് റദ്ദാക്കിയത്.

ഫെബ്രുവരി നാലിനാണ് ജീവനക്കാരുടെ പണിമുടക്ക് നടത്തിയത്. പണിമുടക്കിൽ പങ്കെടുത്തവരുടെ ശമ്പള ബിൽ വൈകി എഴുതിയാൽ മതിയെന്ന് കെഎസ്ആർടിസി ഉത്തരവിറക്കി. റെഗുലർ ശമ്പള ബില്ലിന്റെ കൂടെ എഴുതരുതെന്നും കെഎസ്ആർടിസി മാനേജ്‌മെന്റ് പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നു. പണിമുടക്കിയവരോടുള്ള പ്രതികാര നടപടിയായി ശമ്പളം വൈകിപ്പിക്കാനാണ് നീക്കമെന്ന് പ്രതിപക്ഷ യൂണിയനായ ടിഡിഎഫ് ആരോപിച്ചിരുന്നു. ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ടിഡിഎഫ് നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് ഉത്തരവ് റദ്ദാക്കിയത്.

Related Tags :
Similar Posts