< Back
Kerala
Akhil S Nair, Antony Raju

അഖില എസ് നായര്‍, ഗതാഗത മന്ത്രി ആന്റണി രാജു

Kerala

ശമ്പളത്തിനായി പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയ നടപടി കെ.എസ്.ആർ.ടി.സി പിൻവലിച്ചു

Web Desk
|
3 April 2023 1:17 PM IST

41 ദിവസം ശമ്പളം മുടങ്ങിയെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: ശമ്പളത്തിനായി പ്രതിഷേധിച്ച കെ.എസ്.ആര്‍.ടി.സി വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയ നടപടി പിൻവലിച്ചെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. അഖില എസ്. നായർക്കെതിരായ നടപടിയാണ് പിൻവലിച്ചത്. അതേസമയം, 41 ദിവസം ശമ്പളം മുടങ്ങിയെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ആന്റണി രാജു പറഞ്ഞു.

ശമ്പളത്തിനായി ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചതിന് വനിത കണ്ടക്ടറെ സ്ഥലം മാറ്റിയ സംഭവം സർക്കാർ അറിഞ്ഞില്ലെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. താഴേത്തട്ടിലോ മറ്റോ എടുത്ത തീരുമാനമാകാമെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

ശമ്പളം ലഭിക്കാത്തതിന് ഡ്യൂട്ടിക്കിടെ ബാഡ്ജ് കുത്തി പ്രതിഷേധിച്ച കെഎസ്ആര്‍ടിസി. വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ അഖില എസ് നായരെയാണ് പാലായിലേക്ക് സ്ഥലംമാറ്റിയത്. ശമ്പളരഹിത സേവനം 41-ാം ദിവസം എന്ന ബാഡ്ജ് ധരിച്ചായിരുന്നു അഖിലയുടെ പ്രതിഷേധം. അഖിലയുടെ നടപടി സര്‍ക്കാരിനെയും കെഎസ്ആര്‍ടിസിയെയും അപകീര്‍ത്തിപ്പെടുത്തുന്നതായിരുന്നെന്ന് നടപടി ഉത്തരവില്‍ മാനേജ്‌മെന്റ് പറഞ്ഞിരുന്നു.

Related Tags :
Similar Posts