< Back
Kerala

ksu
Kerala
സുപ്രിംകോടതി ജഡ്ജിയെ കണ്ണൂർ സർവകലാശാലയുടെ പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിൽ ദുരൂഹത: കെ.എസ്.യു
|9 March 2023 5:07 PM IST
കണ്ണൂർ വി.സിയുടെ പുനർനിയമനം പരിഗണിക്കുന്ന ജഡ്ജിയെ ആണ് പരിപാടിയിൽ പങ്കെടുപ്പിക്കുന്നത്.
കണ്ണൂർ:സുപ്രിംകോടതി ജഡ്ജിയെ കണ്ണൂർ സർവകലാശാലയുടെ പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിൽ ദുരൂഹതയെന്ന് കെ.എസ്.യു. കണ്ണൂർ വി.സിയുടെ പുനർനിയമനം പരിഗണിക്കുന്ന ജഡ്ജിയെ ആണ് പരിപാടിയിൽ പങ്കെടുപ്പിക്കുന്നത്. സർവകലാശാല ഈ മാസം 16ന് സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടകനയാണ് ജഡ്ജി എത്തുന്നത്.
ഈ മാസം 14നാണ് പുനർ നിയമനം സംബന്ധിച്ച കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ ആഴ്ച വി.സി ഗോപിനാഥ് രവീന്ദ്രൻ നടത്തിയ ഡൽഹി സന്ദർശനത്തിൽ ദുരൂഹതയെന്നും കെ എസ് യു ആരോപിച്ചു. സർവകലാശാലയിലെ ഒരു അധ്യാപിക ഇടനിലക്കാരിയായി പ്രവർത്തിച്ചെന്നും കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് പറഞ്ഞു.