< Back
Kerala

Kerala
'മുഖ്യനും ഗവർണർക്കും വീതംവെക്കാനുള്ളതല്ല സർവകലാശാലകൾ'; കുസാറ്റിൽ ബാനറുമായി കെ.എസ്.യു
|20 Dec 2023 10:14 AM IST
കഴിഞ്ഞ ദിവസം കാലടി സംസ്‌കൃത സർവകലാശാലയിൽ ഗവർണർക്കെതിരെ കെ.എസ്.യു ബാനർ സ്ഥാപിച്ചിരുന്നു.
കൊച്ചി: മുഖ്യമന്ത്രിക്കും ഗവർണർക്കുമെതിരെ കുസാറ്റിൽ കെ.എസ്.യു ബാനർ. മുഖ്യനും ഗവർണർക്കും വീതംവെക്കാനുള്ളതല്ല കേരളത്തിലെ സർവകലാശാലകൾ എന്നാണ് ബാനറിൽ എഴുതിയിരിക്കുന്നത്. ഇന്നലെ രാത്രിയാണ് ബാനർ സ്ഥാപിച്ചത്.
കഴിഞ്ഞ ദിവസം കാലടി സംസ്‌കൃത സർവകലാശാലയിൽ ഗവർണർക്കെതിരെ കെ.എസ്.യു ബാനർ സ്ഥാപിച്ചിരുന്നു. എന്നാൽ കുസാറ്റിലെ ബാനറിൽ മുഖ്യമന്ത്രിക്കും വിമർശനമുണ്ട്. എസ്.എഫ്.ഐയും ഗവർണറും തമ്മിലുള്ള പോര് കനക്കുന്നതിനിടെയാണ് കെ.എസ്.യുവും ഗവർണക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.