< Back
Kerala
ലഹരി വിരുദ്ധ ബോധവത്കരണം: KSU ക്യാമ്പസ് ജാഗരൻ യാത്രക്ക് ചൊവ്വാഴ്ച തുടക്കം
Kerala

ലഹരി വിരുദ്ധ ബോധവത്കരണം: KSU ക്യാമ്പസ് ജാഗരൻ യാത്രക്ക് ചൊവ്വാഴ്ച തുടക്കം

Web Desk
|
8 March 2025 7:35 PM IST

സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ നയിക്കുന്ന യാത്ര NSUI ദേശീയ പ്രസിഡൻ്റ് വരുൺ ചൗധരി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കേരളത്തെ കാർന്നുതിന്നുന്ന ലഹരി മാഫിയകൾക്കെതിരെ ജനമനസ്സുകളും സർക്കാർ സംവിധാനങ്ങളും ഉണർന്ന് പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട്

‘ലഹരി മാഫിയക്കെതിരെ വിദ്യാർഥി മുന്നേറ്റം’ എന്ന മുദ്രാവാക്യം ഉയർത്തി KSU സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ നയിക്കുന്ന ലഹരി വിരുദ്ധ ബോധ വത്കരണ ജാഥ ‘ക്യാമ്പസ് ജാഗരൻ യാത്രയ്ക്ക്’ മാർച്ച് 11 ചൊവ്വാഴ്ച കാസർകോട്ടുനിന്ന് തുടക്കമാകും. ദേശീയ പ്രസിഡൻ്റ് വരുൺ ചൗധരി യാത്ര ഉദ്ഘാടനം ചെയ്യും. മാർച്ച് 19ന് യാത്ര തിരുവനന്തപുരത്ത് സമാപിക്കും.

എല്ലാ ജില്ലയിലെയും തെരഞ്ഞെടുക്കപ്പെട്ട ഒരു ക്യാമ്പസിലാകും യാത്ര എത്തിച്ചേരുക. ഇതിനോടനുബന്ധിച്ച് യൂണിറ്റ് - നിയോജക മണ്ഡലം തലങ്ങളിൽ ലഹരിക്കെതിരെ ജാഗ്രതാ സദസ്സുകളും വിവിധ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും.

സംസ്ഥാന തലത്തിൽ KSU ലഹരി വിരുദ്ധ സേനയ്ക്ക് രൂപം നൽകും. ഒരു ജില്ലയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട അഞ്ചു വീതം പ്രതിനിധികളാകും ഈ സേനയിൽ പങ്കാളികളാകുക. ലഹരിക്കെതിരായ അവബോധം ഏറെ പ്രാധാന്യമർഹിക്കുന്ന കാലഘട്ടമാണിതെന്നും വിദ്യാർഥികൾ ഉൾപ്പടെയുള്ളവരെ കാർന്ന് തിന്നുന്ന രാസലഹരി ഉൾപ്പടെയുള്ളവയുടെ ഉപയോഗത്തിനെതിരെ ബോധവത്കരണം ശക്തമാക്കുമെന്നും സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.

സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ എം.ജെ യദുകൃഷ്ണൻ, ആൻ സെബാസ്റ്റ്യൻ, മുഹമ്മദ് ഷമ്മാസ്, അരുൺ രാജേന്ദ്രൻ എന്നിവർ ജാഥാ വൈസ് ക്യാപ്റ്റന്മാർ ആയിരിക്കും. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന - ജില്ലാ ഭാരവാഹികൾ സ്ഥിരാംഗങ്ങളാകും. കേരളത്തിൻ്റെ ചുമതലയുള്ള NSUI ദേശീയ ജനറൽ സെക്രട്ടറി അനുലേഖ ബൂസയും ജാഥയിൽ പങ്കെടുക്കും.

ക്യാമ്പസ്‌ ജാഗ്രൻ യാത്ര എത്തിച്ചേരുന്ന കോളജുകൾ:

കാസർകോട് - ഗവ. ഐടിഐ കാസർകോട്

March 11 , 9.00 AM

കണ്ണൂർ - എസ് എൻ കോളജ്

March 11, 2.00 PM

വയനാട് - കൽപ്പറ്റ ഗവ. കോളജ്

March 12 , 9.00 AM

കോഴിക്കോട് - മലബാർ ക്രിസ്ത്യൻ കോളജ്

March 12, 2.00 PM

മലപ്പുറം - യൂണിവേഴ്‌സിറ്റി ക്യാമ്പസ്

March 13, 9.00 AM

പാലക്കാട് - വിക്ടോറിയ

March 13, 2.00 PM

തൃശ്ശൂർ - ചേലക്കര ഗവ. പോളിടെക്നിക്

March 14, 9.00 AM

എറണാകുളം - യു.സി കോളജ് ആലുവ

March 14, 2.00 PM

ഇടുക്കി: തൊടുപുഴ ന്യൂമാൻ

March 17 , 9.00 AM

കോട്ടയം: സിഎംഎസ്

March 17, 2.00 PM

പത്തനംതിട്ട - കത്തോലിക്കേറ്റ്

March 18, 9.00 AM

ആലപ്പുഴ - എംഎസ്എം

March 18, 2.00 PM

കൊല്ലം - ഡിബി കോളജ്

March 19, 9.00 AM

തിരുവനന്തപുരം - യൂണിവേഴ്‌സിറ്റി കോളജ്

March 19, 2.00 പിഎം

Similar Posts