< Back
Kerala
തൃശൂര്‍ ജില്ലയിൽ ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ്
Kerala

തൃശൂര്‍ ജില്ലയിൽ ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ്

Web Desk
|
15 Sept 2025 6:45 AM IST

വിദ്യാര്‍ത്ഥി നേതാക്കളെ മുഖംമൂടിയണിയിച്ച് കോടതിയില്‍ കൊണ്ടുപോയ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്

തൃശൂര്‍:വിദ്യാര്‍ത്ഥി നേതാക്കളെ മുഖംമൂടിയണിയിച്ച് കോടതിയില്‍ കൊണ്ടുപോയ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ്. ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ പഠിപ്പു മുടക്കി സമരത്തോട് സഹകരിക്കണമെന്ന് കെ എസ് യു ജില്ലാ അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂര്‍ അഭ്യര്‍ത്ഥിച്ചു.

നിലവില്‍ ജയിലില്‍ കഴിയുന്ന വിദ്യാര്‍ഥി നേതാക്കളെ സന്ദര്‍ശിക്കുന്നതിനായി ഷാഫി പറമ്പില്‍ എം.പി ഇന്ന് തൃശൂരിലെത്തും. വിയ്യൂര്‍ സബ് . ജയിലില്‍ എത്തി വിദ്യാര്‍ത്ഥികളെ കാണുന്ന ഷാഫി സമകാലിക രാഷ്ട്രീയ വിഷയങ്ങളോടും പ്രതികരിക്കും എന്നാണ് സൂചന.

കഴിഞ്ഞദിവസമാണ് എസ്എഫ്‌ഐയുമായി ഉള്ള സംഘര്‍ഷത്തില്‍ പ്രതികളായ കെഎസ്യു ജില്ലാ സെക്രട്ടറി ഗണേഷ് ആറ്റൂര്‍ അടക്കമുള്ള മൂന്ന് പ്രവര്‍ത്തകരെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കാനായി പ്രതികളെ എത്തിച്ചപ്പോള്‍ ഇവരെ വിലങ്ങുകള്‍ അണിയിക്കുകയും മുഖംമൂടി ധരിപ്പിക്കുകയും ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു .

Related Tags :
Similar Posts