< Back
Kerala

Kerala
'ഗാന്ധിയുടെ നേർക്ക് തോക്കുചൂണ്ടുന്ന ചിത്രം പങ്കുവെച്ചു'; ജനം ടി.വിക്കെതിരെ പരാതി നൽകി കെ.എസ്.യു
|15 Aug 2024 9:36 AM IST
കലാപാഹ്വാനക്കുറ്റം ചുമത്തി കേസെടുക്കണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു.
തിരുവനന്തപുരം: മഹാത്മഗാന്ധിയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ജനം ടിവിക്കെതിരെ കെ.എസ്.യു ഡിജിപിക്ക് പരാതി നൽകി. ഗാന്ധിയുടെ നേർക്ക് തോക്കുചൂണ്ടുന്ന ചിത്രം ജനം ടിവി പങ്കുവെച്ചെന്നാണ് പരാതി.
സമൂഹത്തിൽ സ്പർദ്ധ വളർത്താൻ ശ്രമിച്ചെന്നും സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിച്ചെന്നും പരാതിയിലുണ്ട്. ജനം ടിവിക്കെതിരെ കലാപാഹ്വാനക്കുറ്റം ചുമത്തി കേസെടുക്കണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മനാണ് പരാതി നൽകിയത്. ജനം ടിവി സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ച വിവാദ ചിത്രവും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.