< Back
Kerala
കെഎസ്‌യു ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി കഞ്ചാവുമായി അറസ്റ്റിൽ
Kerala

കെഎസ്‌യു ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി കഞ്ചാവുമായി അറസ്റ്റിൽ

Web Desk
|
11 Dec 2024 7:50 PM IST

എക്‌സൈസിനെ കണ്ട് ഓടിയ റിസ്‌വാനെ പിടികൂടി പരിശോധിച്ചപ്പോൾ കഞ്ചാവ് കണ്ടെത്തുകയായിരുന്നു

ഇടുക്കി: കഞ്ചാവുമായി കെഎസ്‌യു നേതാവ് അറസ്റ്റിൽ. ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി റിസ്‌വാൻ ആണ് എക്‌സൈസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് അഞ്ചു ഗ്രാം കഞ്ചാവ് കണ്ടെടുത്തു. എക്‌സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപെടാനുള്ള ശ്രമത്തിനിടെ പിടികൂടുകയായിരുന്നു.

കഴിഞ്ഞ ദിവസം തൊടുപുഴയിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് റിസ്‌വാൻ പിടിയിലായത്. റിസ്‌വാനെ കേസെടുത്ത് ജാമ്യത്തിൽ വിട്ടയച്ചു.

വാർത്ത കാണാം-

Similar Posts