< Back
Kerala
കെഎസ്‌യു ഭ്രാന്ത് പിടിച്ച അക്രമി സംഘത്തെ പോലെ പെരുമാറുന്നു: കെ എം സച്ചിൻ ദേവ്
Kerala

കെഎസ്‌യു ഭ്രാന്ത് പിടിച്ച അക്രമി സംഘത്തെ പോലെ പെരുമാറുന്നു: കെ എം സച്ചിൻ ദേവ്

Web Desk
|
10 Jan 2022 4:22 PM IST

എസ്എഫ്‌ഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിനെ തുടർന്ന് നാളെ സംസ്ഥാന വ്യാപകമായി പഠിപ്പു മുടക്കാനും ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും എസ്എഫ്ഐ തീരുമാനിച്ചുിട്ടുണ്ട്

കെഎസ്‌യു ഭ്രാന്ത് പിടിച്ച അക്രമി സംഘത്തെ പോലെ സംസ്ഥാനത്തെ ക്യാമ്പസുകളിൽ പെരുമാറുന്നുവെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻ ദേവ്. ഇടുക്കിയിൽ എസ്എഫ്‌ഐ പ്രവർത്തകൻ ധീരജ് അതിധാരുണമായി കൊല്ലപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കെഎസ്‌യുവിന്റെ അക്രമ രാഷ്ട്രീയത്തിനെതിരായി വിദ്യാർഥികളെയും പൊതു ജനങ്ങളെയും അണിനിരത്തി ക്യാമ്പസിന് അകത്തും പുറത്തും പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എസ്എഫ്‌ഐ പ്രവർത്തകന്റെ മരണം ആസൂത്രിതമാണ്. ആയുധവുമായെത്തിയ യൂത്ത് കോൺഗ്രസ് ഗുണ്ടകൾ ക്യാമ്പസിനകത്ത് പ്രവേശിച്ച് എസ്എഫ്‌ഐ പ്രവർത്തകരെ മർദിക്കുകയും ധീരജിനെ കൊലപ്പെടുത്തുകയുമായിരുന്നു. കെഎം സച്ചിൻ ദേവ് വിശദീകരിച്ചു. എസ്എഫ്‌ഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിനെ തുടർന്ന് നാളെ സംസ്ഥാന വ്യാപകമായി പഠിപ്പു മുടക്കാനും ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചുിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വോഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും സമഗ്രമായ അന്വോഷണമാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാവേണ്ടതെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻ ദേവ് കൂട്ടിച്ചേർത്തു

Similar Posts