< Back
Kerala

Kerala
തിരുവനന്തപുരത്ത് കെ.എസ്.യുവിന്റെ ഡിജിപി ഓഫീസ് മാർച്ചിൽ സംഘർഷം; പൊലീസിന് നേരെ മുളക് പൊടിയേറ്
|21 Dec 2023 2:23 PM IST
നിരവധി കെ.എസ്.യു പ്രവർത്തകർക്ക് പരിക്കേറ്റു
തിരുവനന്തപുരം: തിരുവനന്തപുരത്ത് കെ.എസ്.യുവിന്റെ ഡിജിപി ഓഫീസ് മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് അക്രമം അഴിച്ചുവിടുന്നുവെന്നാരോപിച്ചാണ് കെ.എസ്.യു ഡിജിപി ഓഫീസിലേക്ക് മാർച്ച് നടത്തിയത്. പൊലീസിനെതിരെ കെ.എസ്.യു പ്രവർത്തകർ പട്ടികയും മുളകുപൊടിയും കല്ലുമെറിഞ്ഞു. തുടർന്ന് പൊലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. നിരവധി കെ.എസ്.യു പ്രവർത്തകർക്ക് പരിക്കേറ്റു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.